പ്ലീസ് കാലുകള്‍ കാണിക്കരുത് ഇന്ത്യയിലേക്കുള്ള വനിതകള്‍ക്ക് എഡിബിയുടെ ഉപദേശം

ഇന്ത്യയില്‍ എത്തിയാല്‍ സ്ത്രീകള്‍ കാല്‍കാണിക്കുന്ന കുട്ടിഉടുപ്പുകള്‍ ഉപേക്ഷിക്കാനും ട്രൗസര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശാരീരിക ഉപദ്രവങ്ങള്‍ തടയാനും ഏഷ്യന്‍ ഡവലെപ്പ്‌മെന്റ് ബാങ്കിന്റെമുന്നറിയിപ്പ്.

നോയിഡയില്‍ നടക്കുന്ന 46 ാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി എഡിബിയുടെ വെബ്‌സൈറ്റില്‍ ജനറല്‍ ഇന്‍ഫര്‍മോഷന്‍ വിഭാഗത്തിലാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ചെറിയവസ്ത്രങ്ങള്‍ അണിഞ്ഞ് നടക്കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുമെന്നും ഇന്ത്യന്‍ സമൂഹം സ്വവര്‍ഗ്ഗരതിക്ക്് എതിരാണെന്നും തുടങ്ങി ഇന്ത്യയില്‍ സഞ്ചരിക്കുന്ന സമയത്ത് സ്വീകരിക്കേണ്ടുതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്.

സമ്മേളനത്തില്‍ 67 രാജ്യങ്ങളില്‍ നിന്നായി 4,000 ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top