പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 9 പേര്‍ക്ക് 77 വര്‍ഷം തടവ്.

യു.കെ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് ഉപയോഗിച്ചതിന് യു കെയില്‍ പിടിയിലായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ പൌരന്‍മാര്‍ കുറ്റക്കാരാണെന്ന് ലിവര്‍ പൂള്‍ ക്രൌണ്‍ കോടതി കണ്ടെത്തി. ഇവര്‍ 47-ഓളം പെണ്‍കുട്ടികളെ മദ്യവും, പണവും കൊടുത്താന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രതികള്‍ 22 മുതല്‍ 59 വയസ് വരെ പ്രായമുള്ളവരാണ്.

ഭയവും മാനക്കേടും കാരണം സംഭവം പുറത്ത് പറയാന്‍ കൂടുതല്‍ പെണ്‍കുട്ടികളും തയ്യാറായിരുന്നില്ല.  എന്നാല്‍ പ്രതികള്‍ക്കെതിരെ മൊഴി നല്കാന്‍ ധൈര്യപൂര്‍വം മുന്നോട്ട് വന്ന പെണ്‍കുട്ടികലൂടെ മൊഴിയില്‍ നിന്നാണ് കുറ്റകൃത്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ഇവരുടെ പീഡനത്തിന് ഇരയായ 13കാരി പെണ്‍കുട്ടി ഗര്‍ഭിണി ആയെങ്കിലും, പിന്നീട് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. പ്രതികളുടെ വലയില്‍ അകപ്പെട്ട ഒരു കുട്ടിയെ ഒരു രാത്രി തന്നെ 20 പേര്‍ പീഡിപ്പിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്‌

.

 

പിടിയിലായ ഒമ്പതുപേരും പാകിസ്ഥാനില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും യു കെയില്‍ കുടിയേറിയവരാണ്.  പെങ്കുട്ടികളെ പ്രലോഭിപ്പിച്ചു വലയില്‍ വീഴ്ത്താന്‍ പതിനഞ്ചുകാരിയായ ഒരു ബ്രിട്ടീഷ് പെണ്‍കുടിയുടെ സഹായം തേടിയെന്നും തെളിഞ്ഞു.

 

റെസ്റ്റോറന്‍റില്‍ എത്തുന്ന പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും, മദ്യം കൊടുത്തു ബോധം നശിപ്പിച്ചും ലൈംഗികമായി ഉപയോഗിക്കുകയും, പെണ്‍കുട്ടികളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയുമാണ്‌ ഇവര്‍  പ്രധാനമായും ചെയ്തുകൊണ്ടിരുന്നത്.

Share news
error: Content is protected !!
Scroll to Top