പിബിയില്‍ വിഎസ് ഇല്ല, പൊതുസമ്മേളനത്തിനും ; ബേബി പിബിയിലേക്ക്

കോഴിക്കോട് : സിപിഐഎം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. വി.എസിനെ പിബിയില്‍ ഉള്‍പ്പെടുത്തിയില്ല. അതെസമയം എംഎ ബേബിയെ പിബി അംഗമായി തെരഞ്ഞെടുത്തു. വി.എസ് അച്ചുതാനന്ദന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങുമെന്നാണ് സൂചന. അദേഹം സമ്മേളന നടപടികള്‍ അവസാനിക്കുന്നതിന് മുമ്പായി വേദിവിട്ടു.

പ്രകാശ് കാരാട്ട്,സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട, ബുദ്ധദേബ് ഭട്ടാചാര്യ,എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍,എംഎ ബേബി, ബിമന്‍ ബസു, നിരുപം സെന്‍, സൂര്യകാന്ത് മിശ്ര, പ.വി രാഘവലു, മണിക് സര്‍ക്കാര്‍, എസ്. വരദരാജന്‍, എ.കെ പത്മനാഭന്‍ എന്നിവരാണ് പുതിയ പിബി അംഗങ്ങള്‍

പുതുതായി തെരെഞ്ഞെടുത്ത 89 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 13 പുതുമുഖങ്ങളാണ്. ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി കെ.കെ ശൈലജയെ കേന്ദ്രകമ്മറ്റി അംഗമായി തെരഞ്ഞെടുത്തു.

കാരാട്ടിനെ 3-ാം തവണയാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.

Share news
error: Content is protected !!
Scroll to Top