പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും തൂണിലുമിടിച്ച് ഒരാള്‍ക്ക് പരിക്ക്

വൈദ്യുത തൂണിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രികനായ കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് ഭാഗീകമായി തകര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന കുട്ടി തെറിച്ചുവീണതിനെ തുടര്‍ന്നാണ് പരിക്കേറ്റത്.

Share news
error: Content is protected !!
Scroll to Top