കോട്ടയം : ഓസ്ട്രേലിയ , കാനഡ,യുകെ ,ന്യൂസിലാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ശരിയാക്കിതാരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയകേസില്‍ യുവാവിനെ 42 വര്‍ഷത്തെ കഠിന തടവിന് കടതി ശിക്ഷിച്ചു.
മാതിരപ്പിള്ളി മാനാകുന്നേല് കലശ്ശേരിയില് സോണിയാണ് പിടിിയിലായത്. വിസ തട്ടിപ്പ് പ്രധാന ജീവിതമാര്‍ഗമായി സ്വീകരിച്ച ഇയാള്‍ക്ക് കേരളത്തിന്റെ വിവിധ ജില്ലകളില്‍ റിക്രൂട്ട്മെന്റെ് ഓഫീസുകളുണ്ട്. പലകേസുകളിലായി ഇയാള്‍ക്കെതിരെ 13 വര്‍ഷത്തെ തടവു ശിക്ഷയും ഇയാള്‍ക്കെതിരെ കോടതി വിധിച്ചിരുന്നു. കേരളത്തെലെ വിവിധ കോടതികളിലായി നൂറിലേറെ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
അറ്റന്‍ഡര്‍മാര്‍,ഡ്രൈവര്‍മാര്‍,എയര്‍പോര്‍ട്ട്് ക്ലീനര്‍മാര്‍ തുടങ്ങി തസ്തികകളിലേക്ക് ജോലി വാഗ്ദാനം നല്‍കാമെന്നു പറഞ്ഞാണ് ഈയാള് പണം തട്ടിയത്.
ഫസ്റ്റ്്ക്ലാസ് മജിസ്ട്രേറ്റ് ദിനേശ്പിള്ളയുടെതാണ് വിധി. തടവു ശിക്ഷയ്ക്കു പുറമെ 18 ലക്ഷം രൂപ കേസിലെ വാദികള്‍ക്ക്് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്ത പക്ഷം ഒരോവര്ഷംകൂടി തടവനുഭവിക്കാനുമാണ് വിധി.
സോണിയുടെ ഭാര്യ കേസില്‍ പ്രതിയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അവരെ വെറുതെ വിട്ടു.




