ഉത്തരാഖണ്ഡ് ദുരിതാശ്വാസത്തിനായ് 30 ലക്ഷം കൈമാറും

തിരു:ഉത്തരാഖണ്ഡിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസത്തിന് കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സമാഹരിച്ച 30 ലക്ഷം രൂപ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറും.

ഈ മാസം മൂന്നിന് 3,800 യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച തുകയാണ് കൈമാറിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന കൈമാറല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍, സ്‌ക്കൗട്ട്‌സ് സംസ്ഥാന സെക്രട്ടറി പി ടി സക്കീര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ജി കെ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top