പരപ്പനങ്ങാടി: സീറോ ഫ്‌ളക്‌സ് വേസ്റ്റ് മലപ്പുറം ക്യാമ്പയിനിന്റെ ഭാഗമായി സൈന്‍ പ്രിന്റിംഗ് ഇന്റസ്ട്രീസ് അസോസിയേഷന്‍(SPIA) തിരൂരങ്ങാടി ഏരിയ സമാഹരിച്ച വേസ്റ്റ് ഫ്‌ളക്‌സുകള്‍ മാണ്ഡ്യയിലെ റീസൈക്ലിംഗ് പ്ലാന്റിലേക്ക് കൊണ്ടുപോയി. പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി കെ.ബി. വിശ്വനാഥന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ JHI സമീര്‍ പി.പി. (വെള്ളില), SPIA ജില്ലാ പ്രസിഡന്റ് അബ്ബാസ് പെരിന്തല്‍മണ്ണ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



