
മലപ്പുറം : തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്കൂളിലെ 129-ാം നമ്പർ ബൂത്തിലായിരുന്നു നിയമലംഘനം. ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.
സൈബർ ക്രൈം ഇൻസ്പെക്ടർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഫോണും പിടിച്ചെടുത്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




