മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

കുന്നമംഗലം : മൂന്ന് ഗ്രാം മെത്താംഫിറ്റമിൻ കൈവശം വച്ച ആളെ കുന്നമംഗലം എക്സൈസ് സംഘം പിടികൂടി. തിങ്കൾ പുലർച്ചെ മുന്നേകാലോടെ മുക്കം മാമ്പറ്റയിൽ നിന്നുമാണ് യുവാവിനെ പിടികൂടിയത്. താമരശേരി താലുക്കിൽ പുത്തൂർ വില്ലേജിൽ കണിയാർകണ്ടം ദേശത്ത് ചീടിക്കൽ വീട്ടിൽ ഷാഹുൽ അമീനെ (25)യാണ് കുന്നമംഗലം റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എൻ ആഷിക് ഷാനും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.

സംഘത്തിൽ പ്രിവന്റ്റീവ് ഓഫീസർമാരായ എൻ ജലാലുദ്ദീൻ, വി എം മുഹമ്മദ് അസ്ലം, പ്രിവന്റീവ് ഗ്രേഡ് കെ സുജീഷ്, സിവിൽ ഓഫീസർ എക്സൈസ് ഓഫീസർമാരായ കെ പി റെനീഷ്, പ്രബീഷ്, പി പി ജിത്തു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വി പി മുബഷിർ എന്നിവരുമുണ്ടായിരുന്നു. മുക്കം മാമ്പറ്റ പ്രദേശങ്ങളിലെ കോളേജ് വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് പിടിയിലായ ഷാഹുൽ അമീൻ.

Share news
error: Content is protected !!
Scroll to Top