തിരൂരങ്ങാടിയില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് തൊഴിലാളിത്ത് ദാരുണാന്ത്യം

തിരൂരങ്ങാടി:തിരൂരങ്ങാടിയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.കെ പി ഷറഫുദ്ദീന്‍ എന്നയാളുടെ വീട് പൊളിക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ സ്ലാബ് ദേഹത്തേക്ക് വീണു തമിഴ്‌നാട് പുതുക്കോട്ട സ്വദേശി പെരിയ സ്വാമി (60)  മരണപ്പെട്ടത്.

സ്ലാബിനടിയില്‍ കുടുങ്ങിയ ഇയാളെ ഏറെനേരം കഴിഞ്ഞാണ് പുറത്തെടുക്കാനായത്.
തിരൂരങ്ങാടി താഴെചിനയിലാണ് സംഭവം. താഴെ നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് വലിയ സ്ലാബ് വീഡിയോ ആയിരുന്നു. വലിയ സ്ലാബ് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് ഇദ്ദേഹം ജോലിക്കായി എത്തിയത് ഇന്ന് രാവിലെയാണ് അപകടം നടന്നത്

Share news
error: Content is protected !!
Scroll to Top