കോഴിക്കോട്: വടകരയില്‍ ട്രാവലര്‍താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒര സ്ത്രീ മരിച്ചു. കോട്ടയം സ്വദേശി സാലിയ(60)ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ മടപ്പള്ളി കോളേജ് സ്‌റ്റോപ്പിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലായില്‍ നിന്നും കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




