വാരാപ്പുഴ പീഡനക്കേസ് പ്രതിയെ കൊന്ന് കിണറ്റില്‍ തള്ളിയ നിലയില്‍

വാരാപ്പുഴ പീഡനക്കേസ് പ്രതി വിനോദ് കുമാറിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ റായ്ഗഡിലെ കാശിദ് ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ സമീപത്തെ ആദിവാസി കോളനിയിലുള്ള 2 പേരെ മഹാരാഷ്ട്രാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വിനോദിനെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളിയതാണെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top