
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്വീപ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഫാറൂഖ് ട്രെയിനിങ് കോളേജ് ഇലക്ഷന്‍ ലിറ്ററസി ക്ലബിന്റെയും എന്‍.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. വോട്ടര്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ‘നോക്ക് വോട്ട് ഡോര്‍ ടു ഡോര്‍’ ക്യാമ്പയിനിന്റെ ഭാഗമായി വീടുകളില്‍ വോട്ടര്‍മാരെ കണ്ട് ബോധവത്കരണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാക്കിയ പിന്തുണ ആപ്പുകള്‍ പരിചയപ്പെടുത്തല്‍, പുതുവോട്ടര്‍മാര്‍ക്കായി ഇലക്ഷന്‍ ക്വിസ്, ഇലക്ഷന്‍ ക്വസ്റ്റ് വോട്ടര്‍ ഗെയിം തുടങ്ങിയവ സംഘടിപ്പിക്കുകയും വോട്ടിങ് ശതമാനം കുറഞ്ഞ സ്ഥലങ്ങളില്‍ ബോധവത്കരണ നോട്ടീസുകള്‍ പതിക്കുകയും ചെയ്തു.
പരുത്തിപ്പാറ, കോടമ്പുഴ ഉന്നതികളിലും വീടുകളിലും വളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തി.
പ്രവര്‍ത്തനങ്ങള്‍ക്ക് ഫാറൂഖ് ട്രെയ്‌നിങ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഫസീല്‍ അഹമ്മദ്, വളണ്ടിയര്‍ സെക്രട്ടറിമാരായ ഷിയാദ് ഹസ്സന്‍, എം ഷാദില്‍, എം കെ നിഷാദലി, കെ ഫാത്തിമ റിഫ, കെ നൗഷിദ, അലീന, എം കെ ലിസ്‌നി, റമീസ ജഹാന്‍, എം ഫിദ, ആക്കിഫ റിന്‍ഷ, മുഹമ്മദ് ഹാബില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




