‘വോയ്സ് ഓഫ് ഡിസേബിള്‍ഡ്’ വാര്‍ഷികാഘോഷവും മെന്റല്‍ ഹെല്‍ത്ത് ക്യാമ്പും സംഘടിപ്പിച്ചു

മൂന്നിയൂര്‍: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയ്സ് ഓഫ് ഡിസേബിള്‍ഡ്’ സംഘടനയുടെ വാര്‍ഷികാഘോഷവും മെന്റല്‍ ഹെല്‍ത്ത് ക്യാമ്പും വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്‌കൂളില്‍ വെച്ച് നടന്നു. പരിപാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പത്തൂര്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ എ.എന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സജ്ന പള്ളിയാളി സ്വാഗതം പറഞ്ഞു. വോയ്സ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് പ്രസിഡന്റ് നാസിര്‍ മനയില്‍ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ നസീബ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ ഒ. രമണി, ഷഫീഖ് ചെറുകാവില്‍, ജാസ്മിന്‍ മുനീര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞിബാവ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ സംഘടനയുടെ ജില്ലാ-ബ്ലോക്ക് ഭാരവാഹികളും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സൈക്കോളജിയില്‍ ഭാരത് സേവ പുരസ്‌കാരം നേടിയ റാഷിദ ഫൈസല്‍, സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് റസീന ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് റാഷിദ ഫൈസല്‍ നയിച്ച മെന്റല്‍ ഹെല്‍ത്ത് ക്ലാസ്സും നടന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

ചടങ്ങില്‍ വോയ്സ് ഓഫ് ഡിസേബിള്‍ഡ് തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ജമുലൈസ് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top