
കടലുണ്ടി: വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു.
സൈനിക കൂട്ടായ്മ പ്രസിഡണ്ട് വേലായുധ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
റിട്ട: കേണൽ നാരായണൻ നായർ, അയോഗി ഗ്രൂപ്പ് എം.ഡി. കൃഷ്ണൻകുട്ടി കോട്ടാക്കളത്തിൽ എന്നിവർ മുഖ്യാതിഥികളായി.
സൈനിക കൂട്ടായ്മ സെക്രട്ടറി എ.പി. സുധീശൻ, കെ. മുരളീധരൻ, പ്രസന്നകുമാരി.എൻ തുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന സൈനികരെ ചടങ്ങിൽ ആദരിച്ചു.
സൈനികരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.
പുതിയ ഭാരവാഹികളായി വേലായുധൻ പറമ്പിൽ (പ്രസിഡണ്ട്), എ.പി. സുധീശൻ, ബഷീർ.ടി(വൈ: പ്രസിഡണ്ട്), കെ. മുരളീധരൻ (സെക്രട്ടറി)
ജിഷ ഹരിമോഹൻ, ചന്ദ്രൻ. സി(ജോ:സെക്രട്ടറി), പ്രസന്നകുമാരി.എൻ ( ട്രഷറർ)




