
തിരൂര്‍ :തിരൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.തിങ്കള്‍ പകല്‍ 2 മണിയോടെ എല്‍ ഡി എഫ് പ്രവര്‍ത്തകരോടൊപ്പം മലപ്പുറം കലക്ട്രേറ്റിലെത്തി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ എ ഫാത്തിമത്ത് സുമയ്യ ക്കു മുമ്പാകെയാണ് വി അബ്ദുറഹിമാന് പത്രിക നല്‍കിയത്.
പത്രിക സമര്‍പ്പണത്തിന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്, ജില്ലാ സെക്രട്ടറി വി പി അനില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ പി ഹംസക്കുട്ടി, ഗഫൂര്‍ പി ലില്ലീസ്, ഏരിയാ സെക്രട്ടറി ടി ഷാജി, എല്‍ഡിഎഫ് നേതാക്കളായ ടി ജെ രാജേഷ്, സി എം മൊയ്തീന്‍കുട്ടി, പിമ്പുറത്ത് ശ്രീനിവാസന്, കെ പി മുസ്തഫ, കെ ജമാല്‍ ഹാജി, അഡ്വ യു സൈനുദീന്‍, സി വിജയകുമാര്‍, ടി ദിനേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



