കളിക്കുന്നതിനിടെ രണ്ടുവയസുകാരന്‍ കുഴല്‍കിണറില്‍ വീണു;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉജ്ജയിന്‍: കളിക്കുന്നതിനിടെ രണ്ടുവയസുകാരന്‍ കുഴല്‍കിണറില്‍ വീണു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ ജലാരിയ ഗ്രാമത്തിലാണ് സംഭവം. വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ഭാഗീരഥ് എന്ന ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്.

മൂന്നുദിവസം മുന്‍പാണ് കുട്ടി രാജസ്ഥാനിലെ പാലിയില്‍ നിന്ന് കുടുംബത്തോടൊപ്പം ഇവിടെ എത്തിയത്. അച്ഛന്‍ പ്രവീണ്‍ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തില്‍ വീണുപോയത്.

വിവരം അറിഞ്ഞ ഉടന്‍തന്നെ ബദ്നഗര്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുഴല്‍കിണറിലേക്ക് പൈപ്പ് വഴി ഓക്സിജന്‍ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top