മുംബൈയിലെ കാന്തിവാലി ഏരിയയിലെ കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. പവന്‍ ധാം വീണ സന്തൂര്‍ ബില്‍ഡിംഗിന്റെ ഒന്നാം നിലയിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്ലോറി വാല്‍ഫാത്തി (43), ജോസു ജെംസ് റോബര്‍ട്ട് (8) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ 8 അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.
ഇലക്ട്രിക് വയറിങ്ങിനു തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



