തിരുവങ്ങൂർ അടിപ്പാതയ്ക്കു മുകളിലൂടെ ഗതാഗതം ആരംഭിച്ചു

കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂർ അടിപ്പാതയ്ക്ക് മുകളിൽ ഒരു ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തിവിട്ടു. കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങളാണ് ഞായറാഴ്ചമുതൽ അടിപ്പാതയ്ക്ക് മുകളിലൂടെ പോകാൻ തുടങ്ങിയത്.

സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ കഴിഞ്ഞ നിരവധി ദിവസങ്ങളായി എല്ലാ സമയവും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. അടിപ്പാതയ്ക്ക് അരികിലായി വലിയ ഹമ്പ് നിർമിച്ചതാണ് ഗതാഗത തടസ്സത്തിന് കാരണമായിരുന്നത്.

തിരുവങ്ങൂരിലും പൊയിൽക്കാവിലും പ്രവൃത്തി വളരെ സാവധാനത്തിലാണ് നടക്കുന്നതെന്ന വ്യാപക പരാതിയുണ്ട്.

Share news
error: Content is protected !!
Scroll to Top