കോഴിക്കോട് ബസ് തലകീഴായ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് ഡ്രൈവര്‍ക്കും ഒരുകുട്ടിക്കും ഗുരുതരപരിക്ക്

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ബസ് തലകീഴായ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. കുന്ദമംഗലത്തു നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഐലന്റ് എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവര്‍ക്കും ഒരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സിഗ്നല്‍ കടക്കാനായി വേഗത്തില്‍ വന്ന ബസ് ബ്രേക്ക് കിട്ടാതെ മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബസിന്റെ ഫിറ്റ്‌നസ് ആര്‍ടിഒ റദ്ധാക്കി.

അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top