തിരൂരങ്ങാടി നഗരസഭ സ്വരാജ് പുരസ്‌കാരം ഏറ്റുവാങ്ങി

തിരൂരങ്ങാടി : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് പുരസ്‌കാരം തിരൂരങ്ങാടി നഗരസഭാ അധികൃതര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം. ഗോവിന്ദനില്‍നിന്ന് നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സി.പി. സുഹറാബി, സെക്രട്ടറി ഇ.എസ്. ഭഗീരഥി തുടങ്ങിയവര്‍ ട്രോഫി ഏറ്റുവാങ്ങി.

15ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് സ്വരാജ് പുരസ്‌കാരം. പുരസ്‌കാരത്തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി പറഞ്ഞു.

ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, എം. സുജിനി, ഇ.പി. ബാവ, വഹീദ ചെമ്പ, സതീഷ്, പി.വി. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top