തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പഴവര്‍ഗ്ഗത്തോട്ടം നിര്‍മ്മിച്ചു

തിരൂര്‍:പോലീസ് സ്റ്റേഷനില്‍ പഴവര്‍ഗ്ഗത്തോട്ടം നിര്‍മ്മിച്ചു. പ്രകൃതിസംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ വിട പറയാം വിഷമയ പഴവര്‍ഗ്ഗങ്ങളോട് എന്ന പദ്ധതിയുടെ ഭാഗമായി തിരൂര്‍ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ പഴവര്‍ഗ്ഗത്തോട്ടം നിര്‍മ്മിച്ചത്. ഉദ്ഘാടനം തിരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ എം വിജയന്‍ നിര്‍വ്വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന കമ്മറ്റിയംഗം സെക്രട്ടറി ഷാജി തോമസ്.എന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഎസ്‌ഐ ജോസഫ് മുഖ്യതിഥിയായിരുന്നു.

പ്രകൃതിസംരക്ഷണ സംഘം അഗ്രികള്‍ച്ചര്‍ നെഴ്‌സറി സംസ്ഥാന കോര്‍ഡിനേറ്ററും കാട്ടകാബാല്‍ പഞ്ചായത്ത് കോര്‍ഡിനേറ്ററുമായ സജി മാത്യൂ പദ്ധതി വിശദീകരണവും നടത്തി. പോലീസ് ഓഫിസര്‍മാരായ ശിവദാസന്‍ ,മോഹന്‍ദാസ്, ഷിബു രാജ്, അനിത, ലക്ഷ്മണന്‍, പ്രമോദ് പിടിഎ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മൂസമ്പി ,ഓറഞ്ച്, മാതളം, പിസ്ത തുടങ്ങി 20 ല്‍ പരം തൈകകളാണ് പഴവര്‍ഗ്ഗത്തോട്ടത്തില്‍ നട്ടുപിടിപ്പിക്കുന്നത്.

Share news
error: Content is protected !!
Scroll to Top