കോഴിക്കോട് നാദാപുരത്ത് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട് : നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരുകുടുംബത്തിലെ മൂന്ന്‌പേര്‍ മുങ്ങിമരിച്ചു. പുളിയാവ് അരീകുണ്ടില്‍ അന്‍സാര്‍,ഭാര്യ സുഹാദ, അനുജന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു സംഭവമുണ്ടായത്. ഇവര്‍ തുണി അലക്കാനായി പോയതായിരുന്നു. ഈ സമയം കുളിച്ചുകൊണ്ടിരുന്ന കുട്ടി കയത്തില്‍ പെട്ടുപോവുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അന്‍സാറും ഭാര്യയും മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല . മൂന്ന് മൃതദേഹങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top