തിരൂരങ്ങാടി:കാറും ബൈക്കും കൂട്ടിയടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ വൈലത്തൂര്‍ സ്വദേശികളായ അച്ചത്ത് വീട്ടില്‍ മമ്മിയുടെ മകന്‍ സൈനുദ്ദീന്‍(9), പി.കെ സിദ്ദിഖിന്റെ മകന്‍ സല്‍മാനുല്‍ ഫാരിസ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയപാത കക്കാട് വെച്ച് വ്യാഴാഴ്ച രാത്രി 7.30 ആയിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവര്‍ക്ക് രക്ഷായി സ്ഥലത്തെത്തിയ തിരൂരങ്ങാടി സ്റ്റേഷനിലെ പോലീസുകാര്‍. എഎസ്‌ഐ പി ആനന്ദകൃഷ്ണന്‍,സിവില്‍ പോലീസ് ഓഫീസര്‍ ഡ്രൈവര്‍ കെ സുധീഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടവരെ ഉടന്‍തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.




