കുതിരവട്ടത്ത് നിന്ന് പതിനേഴുകാരി ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും അന്തേവാസി ചാടി പോയി. ഇന്ന് പുലര്‍ച്ചെയാണ് 17 വയസ്സുകാരി മനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഓടുപൊളിച്ചു ചാടിപ്പോയത്.

മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം നടന്ന അഞ്ചാം വാര്‍ഡില്‍ നിന്നാണ് ഇവര്‍ ചാടി പോയത്. രണ്ട് ദിവസം മുമ്പ് ഇതേ വാര്‍ഡില്‍ നിന്ന് ഭിത്തി തുരന്ന് ഒരു രോഗി ചാടി പോയിരുന്നു.

ഇന്നലെ വൈകുന്നേരം ചാടി പോയ ഇരുപത്തിയൊന്നുകാരനെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി. ശുചിമുറിയുടെ വെന്റിലേഷന്‍ തകര്‍ത്തായിരുന്നു ഇയാളുടെ രക്ഷപ്പെടല്‍. മലപ്പുറം വണ്ടൂര്‍ സ്വദേശിയെയാണ് കണ്ടെത്തിയത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കുതിരവട്ടത്തു നിന്ന് അന്തേവാസി ചാടിപ്പോകുന്നത്.

 

Share news
error: Content is protected !!
Scroll to Top