പത്തനംതിട്ട: മല്ലപ്പള്ളി കുന്നന്താനത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി ഭര്‍ത്താവും ജീവനൊടുക്കി. കുന്നന്താനം സ്മിത ഭവനില്‍ ശ്രീജ ജി മേനോന്‍(38), ഭര്‍ത്താവ് വട്ടശ്ശേരിയില്‍ വേണുക്കുട്ടന്‍ നായര്‍(48) എന്നിവരാണ് മരിച്ചത്.
ഇവര്‍ വേര്‍ പിരിഞ്ഞ് കഴിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ശ്രീജയുടെ വീട്ടിലെത്തി ഇയാള്‍ ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീജയെയും സ്വയം മുറിവേല്‍പ്പിച്ച്
പരിക്കേറ്റ വേണുക്കുട്ടനെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ എട്ടുമാസമായി വേര്‍പരിഞ്ഞാണ് താമസം. വേണുകുട്ടന്‍ ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്. ശ്രീജ തെങ്ങണയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവര്‍ക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.



