തിരൂരങ്ങാടി: കൊളപ്പുറം എസ്ബിഐ ബാങ്കിന് പിറക്‌വശത്തെ പറമ്പില്‍ മൃതദേഹം കണ്ടെത്തി. തൃശൂര്‍ സ്വദേശിയും 20 വര്‍ഷമായി തമിഴ്‌നാട്ടില്‍ താമസക്കാരനുമായ ഉണ്ണികൃഷ്ണന്‍(52)ആണ് മരിച്ചത്.
സമീപവാസികളാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തി വേങ്ങര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇയാളുടെ ബാഗില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടതായാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



