
ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നാലുദിവസം മുന്‍പ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃതദേഹം കണ്ടെത്തി .
നാലാം ദിവസത്തെ തിരച്ചിലിനൊടുവിലാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയില്‍ നിന്ന് 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കുടുംബത്തോടൊപ്പമുള്ള വിനോദയാത്രക്കിടയാണ് ശ്രീനന്ദയെ കാണാതായത്. പ്രദേശത്ത് പോലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് ഇന്നലെ ബാബുഡാന്‍ കുന്നിലെ 300 അടി താഴ്ചയില്‍വരെ പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച സംഘത്തിലെ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പെ വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. ഇതിനുശേഷം സംഘം തിരിച്ചിറങ്ങുമ്പോഴാണ് ശ്രീനന്ദയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.




