ശക്തമായ കാറ്റിൽ ബോട്ട് തകർന്നു

പുതിയാപ്പ: ശക്തമായ കാറ്റിൽ മീൻ പിടിക്കാൻ പോയ ബോട്ട് തകർന്ന് കടലിൽ മുങ്ങി. വെള്ളി പുലർച്ചെ മൂന്നിന് പുതിയാപ്പ ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിനുപോയ വിരുത്തിശേരിവയൽ പള്ളിതൊടി ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ജലറാണി ബോട്ടാണ് ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങിത്താണത്. ബോട്ട് കടലിൽ നിന്ന് കെട്ടിവലിച്ച് ഹാർബറിലെത്തിച്ചു.

ഹാർബറിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെവച്ചായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ഹരിദാസന്റെ കാലിന്റെ എല്ലി നും ശിവദാസന്റെ കൈക്കും പൊട്ടലുണ്ട്.

ടി പി സഹദേവൻ, ഇ കെ സനൂപ്, ടി പി രതീഷ് എന്നിവരായിരുന്നു ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ. മീൻ പിടിക്കുകയായിരുന്ന പുതിയാപ്പയിലെ മറ്റ് ബോട്ടുകളെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news
error: Content is protected !!
Scroll to Top