ചരിത്രം കുറിച്ച് ആട്ടിമിസ് 2 സംഘം

വാഷിങ്ടണ്‍:ചരിത്രം കുറിച്ച് ആര്‍ട്ടിമിസ് -2. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഞ്ചരിച്ച മനുഷ്യരെന്ന റെക്കോഡ് സ്വന്തമാക്കി ആര്‍ട്ടിമിസ് 2 ദൗത്യ സംഘം.

ഭൂമിയില്‍ നിന്നും 4,06,771 കിലോ മീറ്റര്‍ അകലെയെത്തിയാണ് 1970 ഏപ്രില്‍ 14ലെ അപ്പോളോ സംഘത്തിന്റെ റെക്കോഡ് ആര്‍ട്ടിമിസ് സംഘം മറികടന്നിരിക്കുന്നത്.

ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചിട്ടുണ്ട്. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്.
54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്രനെ വലംവയ്ക്കാന്‍ ഒരു മനുഷ്യപ്രയാണം ഉണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top