
ഇംഫാൽ : വീണ്ടും സംഘർഷം രൂക്ഷമായ മണിപ്പുരിൽ ഭീതി ഒഴിയുന്നില്ല. ബിഷ്ണുപുരിൽ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ രണ്ടുകുട്ടികൾ കൊല്ലപ്പെട്ടതോടെ സ്ഥിതി വഷളായി . സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് അധികൃതരുടെ വാദം. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷപുർ, തൗബാൽ, കാക്ചിംഗ് എന്നീ ജില്ലകളിൽ വൻ തോതിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്റനെറ്റ് വിലക്ക് തുടരുകയാണ്.
ഖുറായ് ലാംലോങ്, വാങ്‌ഖി, ഉറിപോക്ക്, ക്വാകെയ്‌ഥൽ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ റോഡുപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വൈ ഖേം ചന്ദ് സിങ്ങിൻ്റെ നേതൃത്വത്തിൽ ബുധനാഴ്‌ച സർവകക്ഷി യോഗം ചേർന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം അദ്ദേഹം പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




