
മഥുര : ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ചു. പ്രശസ്തമായ ബങ്കേ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള കേശി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ആറ് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടുന്നു.പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളിൽ ഒന്നാണ് അപകടത്തിൽ അകപ്പെട്ടത്. ഉച്ചയ്ക്ക് ഏകദേശം 3 മണിയോടെയാണ് അപകടം .
യമുന നദിയിൽ മുങ്ങിയ ബോട്ടിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനുശോചനം രേഖപ്പെടുത്തി.
ശക്തമായ കാറ്റ് കാരണം നദിയുടെ മധ്യഭാഗത്ത് വെച്ച് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഫ്‌ളോട്ടിങ് പാലത്തില്‍ ഇടിച്ചു മറിയുകയുമായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു .
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




