താനൂര്‍:ഓലപ്പീടിക-കുന്നുംപുറം-താനൂര്‍ റോഡിനും, താനാളൂര്‍-പുത്തനത്താണി റോഡിനും, ഇട്ടിലാക്കല്‍- തെയ്യാല റോഡിനും 14 കോടി രൂപ കൂടി അനുവദിച്ചതായി വി അബ്ദുറഹ്മാന്‍ എംഎല്‍എ അറിയിച്ചു. താനൂരിലെ പ്രധാന മൂന്ന് റോഡുകളുടെയും നവീകരണം ഏറെക്കാലമായി നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. ബജറ്റ് ഫണ്ടില്‍ നിന്നും 7 കോടി രൂപയും, നബാര്‍ഡില്‍ നിന്ന് ഏഴു കോടി രൂപയുമാണ് അനുവദിച്ചതെന്ന് എംഎല്‍എ വ്യക്തമാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



