ഗ്രാമത്തിന് ഉത്സവമായി സുല്ലമുസ്സലാം ഓറിയന്റല്‍ വിദ്യാര്‍ഥികളുടെ ഞാറുനടീല്‍

അരീക്കോട്: മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളേരി ചാലിപ്പാടം വയലില്‍ നടത്തിയ ഞാറു നടീല്‍ ഗ്രാമത്തിന്റെ ഉത്സവമായി. അന്യംനിന്നു പോകുന്ന കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനുമാണ് വിദ്യാര്‍ത്ഥികളുടെ നടീല്‍ ഉത്സവം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും നടീല്‍ പാട്ടുമായി ആവേശം പകര്‍ന്നപ്പോള്‍ പ്രദേശമാകെ ഉത്സവ പ്രതീതിയായി.

യുവ തലമുറയില്‍ കാര്‍ഷിക അവബോധം സൃഷിടിക്കാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളുടെ അധ്വാനത്തെ എം കെ റഫീഖ മുക്തകണ്ഡം പ്രശംസിച്ചു. യുവ കര്‍ഷകന്‍ നൗഷര്‍ കല്ലടയുടെ ഒരേക്കറോളം വരുന്ന നെല്‍വയലില്‍ ആണ് ജൈവ നെല്‍കൃഷിയുടെ നടീല്‍ നടത്തിയത്. സ്വന്തമായി വിഷരഹിതമായ ഭക്ഷണം ഉണ്ടാക്കാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികള്‍ വിളയിച്ചത്. കൊയ്‌തെടുത്തതിന് ശേഷം അരി അവിലാക്കി മാറ്റി ഗ്രീന്‍ ബെല്‍ ബ്രാന്‍ഡില്‍ വിപണിയില്‍ ഇറക്കും. ഇതു വഴി ലഭിക്കുന്ന പണം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം പൊന്മണി ഇനത്തില്‍ പെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ‘ഐശ്വര്യ ‘ ഇനത്തില്‍ പെട്ട വിത്തിറക്കി. നെല്ലില്‍ നിന്നും ‘ഗ്രീന്‍ബെല്‍’ എന്ന ബ്രാന്‍ഡില്‍ അവില്‍ ഉല്പാദിപ്പിച്ചിരുന്നു. ഞാറിനു വേണ്ടി വിത്ത് ഇറക്കിയതും നിലമൊരുക്കിയതും വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. യുവ കര്‍ഷകന്‍ നൗഷര്‍ കല്ലടയെ ചടങ്ങില്‍ വെച്ച് ആദരിച്ചു. പ്രിന്‍സിപ്പാള്‍ കെ ടി മുനീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ശരീഫ ടീച്ചര്‍, കെ ടി അഷ്റഫ്, അഡ്വ. പി വി എ മനാഫ്, റൈഹാനത്ത് കുറുമാടന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ അബ്ദുല്‍ സാദില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, മാനേജര്‍ കെ അബ്ദുസ്സലാം മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ സി പി അബ്ദുല്‍ കരീം, സോള്‍ ജനറല്‍ സെക്രട്ടറി എം പി ബി ഷൗക്കത്തലി, എം ടി എ പ്രസിഡന്റ് റജീന,സി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാനേജര്‍ കെ അബ്ദുസ്സലാം മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മെമന്റോ നല്‍കി ആദരിച്ചു. ഗ്രീന്‍ ബെല്‍ അച്ചാറുകള്‍ ചടട വളണ്ടിയര്‍മാര്‍ അതിഥികള്‍ക്ക് കൈമാറി. എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ നസീര്‍ കെ സ്വാഗതവും ലീഡര്‍ ശിഫ വൈ പി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top