തൃശൂരില്‍ വിദ്യാര്‍ത്ഥിയെ മാലിന്യ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: മാലിന്യ കുഴിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോയുടെ മകന്‍ ജോണ്‍ പോള്‍ (9) ആണ് മരിച്ചത്. കുട്ടി ചൊവ്വാഴ്ച മൂന്നുമണിയോടെ സൈക്കിളുമായി വീട്ടില്‍ നിന്ന് പോയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയില്‍ കുട്ടിയെ കണ്ടെത്തിയത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൈക്കിള്‍ മറിഞ്ഞ് മാലിന്യ കുഴിയില്‍ വീണുപോയതാവാം എന്നാണ് വിവരം. കൊട്ടേക്കാട് സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ജോണ്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top