പി യു സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു:കര്‍ണാടക പ്രീയൂണിവേഴ്‌സിറ്റി (പ യു) പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പി യു സി സയന്‍സ് വിദ്യാര്‍ത്ഥിനിയായ തനുശ്രീ(17)ആണ് മരിച്ചത്.

പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. പരീക്ഷയില്‍ പരാജയപ്പെട്ടതിലുള്ള വിഷമത്തിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഹെബ്ബാള്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top