കഴുത്തില്‍ ഷാള്‍കുരുങ്ങി ബാലികമരിച്ചു

Untitled-1 copyതിരൂരങ്ങാടി : വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പടിക്കല്‍ പാപ്പനൂര്‍ റോഡിലെ നടുത്തൊടി ദിനേശ്‌ കുമാറിന്റെ മകള്‍ മേഘ (12) ആണ്‌ മരണപ്പെട്ടത്‌. തിങ്കളാഴ്‌ച്ച വൈകീട്ട്‌ നാലരയോടെ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ കളിച്ചുക്കൊണ്ടിരിക്കെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയാണ്‌ അപകടം സംഭവിച്ചതെന്ന്‌ പോലീസ്‌ അറിയിച്ചു .ഉടനെ ആസ്‌പത്രിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ: സന്ധ്യ.സഹോദരി : അനഘ .മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആസ്‌പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എം.ഇ.എം.എസ്‌ സകൂള്‍ ആറാംതരം വിദ്യാര്‍ത്ഥിനിയാണ്‌.

Share news
error: Content is protected !!
Scroll to Top