
തിരുവനന്തപുരം : പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ മാറ്റിവച്ച എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷ നടത്തി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫല പ്രഖ്യാപനത്തിന് ബദല്‍ സംവിധാനം ഒരുക്കാനാണ് തീരുമാനം.
എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്ലസ് ടു വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പരിഗണിക്കും. പ്ലസ്ടുക്കാര്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും.
യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം .
ഗൾഫിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവെയ്ക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർച്ച് രണ്ടിന് തീരുമാനിച്ചിരുന്നു. മാർച്ച് അഞ്ചിന് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കാനിരിക്കെയായിരുന്നു തീരുമാനം. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് തീരുമാനിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കമെങ്കിലും സംഘർഷം അനിശ്ചിതമായി നീണ്ടതോടെ പരീക്ഷകൾ ഒടുവിൽ റദ്ദാക്കിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




