ശ്രീനന്ദയുടെ മരണകാരണം തലക്കേറ്റ പരിക്ക്; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

ബംഗളൂരു: വിനോദയാത്രക്കിടെ ചിക്കമഗളൂരുവില്‍ മരിച്ച ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന സൂചന നല്‍കി പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉയരത്തില്‍ നിന്ന് വീണപ്പോള്‍ തലയുടെ വലതുഭാഗത്തേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. വീഴ്ചയുടെ ആഘാതത്തില്‍ ശരീരത്തിലുടനീളം പരിക്കുകള്‍പറ്റിയിട്ടുമുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. മുകളില്‍ നിന്നും താഴേക്ക് വീഴുന്ന സമയത്ത് പാറകളിലും മരങ്ങളിലും ചെടികളിലും തട്ടിയാണ് ശരീരത്തില്‍ മുറിവുകളുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു സാധാരണ രീതിയിലുള്ള അപകടമരണമാണെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്.

കുംബത്തോടൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. നാലാം ദിവസത്തെ തിരച്ചിലിലാണ് 1500 അടി താഴ്ചയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തുനിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദ (15) കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു.

പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചിലില്‍ കേരള പൊലീസും പങ്കുചേര്‍ന്നിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഉണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് ഇന്നലെ ബാബുഡാന്‍ കുന്നിലെ 300 അടി താഴ്ചയില്‍വരെ പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Share news
error: Content is protected !!
Scroll to Top