സ്പോര്‍ട്സ് അക്കാദമി സെലക്ഷന്‍

മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിലെ കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2011, 2012 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് സ്പോര്‍ട്സ് അക്കാദമി സെലക്ഷനിൽ പങ്കെടുക്കാം. മലപ്പുറം നഗരസഭയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്കായാണ് സെലക്‍ഷന്‍. ഫെബ്രുവരി 24ന് മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ സെലക്‍ഷന്‍ നടത്തും. താല്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോൾ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ 6.30ന് റിപ്പോർട്ട് ചെയ്യണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top