സംസ്ഥാനത്ത് കനത്ത ചൂട്; ഇന്നലെ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ പാലക്കാട് ജില്ലയിലാണ് രേഖപ്പെടുത്തിയത്. 40.1°C താപനില ആണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 3.4 °C താപനില ആണിത്. കൂടാതെ കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് കനത്തചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ ഇന്ന് താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ കൂടുതല്‍ ഏല്‍ക്കുന്നതുമൂലം സൂര്യതാപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Share news
error: Content is protected !!
Scroll to Top