
ശക്തമായ ചൂട് മൂലം തീരക്കടലിൽ മത്സ്യ ലഭ്യതയിൽ വൻ കുറവ്. വൻ വില കയറ്റവും . സ്വന്തമായി ബോട്ടും വള്ളവും ഉള്ളവർക്ക് പോലും മീൻ കിട്ടാത്ത അവസ്ഥയെന്ന് ബോട്ടുടമകൾ. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയിലാണ് വലിയ കുറവുണ്ടായത്. നേരത്തെ ഈ സീസണിൽ വൻ തോതിൽ ലഭിച്ചിരുന്ന നെത്തോലിയിലും കുറവുണ്ട്.
തീരക്കടലിൽ ചൂടുയരുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്കു പോകുന്നതാണ് മത്സ്യ ലഭ്യത കുറവിന് കാരണം.
പാചകവാതക ക്ഷാമം മീൻപിടുത്ത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസങ്ങൾ തങ്ങിയുള്ള മീൻപിടുത്തത്തിന് പോകുന്ന ബോട്ടുകളിൽ 60ശതമാനവും ഇപ്പോൾ കരയ്ക്കാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലണ്ടറുകൾ ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽനിന്നും 500 മുതൽ ആയിരം രൂപ വരെ അധികം നൽകി ഗാർഹിക സിലണ്ടറുകൾ ഉൾപ്പെടെ സംഘടിപ്പിച്ചാണ് തൊഴിലാളികൾ കടലിൽ പോകുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




