
വള്ളിക്കുന്ന്:1982 എംവിഎച്ച്എസ്എസ് എസ്എസ്എല്‍സി ബാച്ചിന്റെ ഒന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും 2026 ഏപ്രില്‍ 5 ന് ഞായറാഴ്ച 10 മണിക്ക് പ്രശസ്ത യുവകവിയും സാംസാകാരിക പ്രവര്‍ത്തകനുമായ ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അരിയല്ലൂര്‍ സംഗീത് ഗ്രാമില്‍ നടക്കുന്ന പരിപാടിയില്‍ ഡോ.രാധാകൃഷ്ണനെ ആദരിക്കുമെന്നും തുടര്‍ന്ന് ബാച്ച് അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നൊരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബാച്ചിന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ സഹായങ്ങളും നല്‍കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു



