യുഎഇയിൽ മഴയ്ക്ക് സാധ്യത

ദുബായ് : ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം യുഎഇയിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ ഭാഗികമായും മേഘാവൃതമായും കാലാവസ്ഥ തുടരുകയും, കോൺവെക്റ്റിവ് മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ചിതറിച്ച മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു.

താപനില സാധാരണയായി ചൂടേറിയ നിലയിൽ തുടരുമെങ്കിലും ചില പ്രദേശങ്ങളിൽ കുറവുണ്ടാകും. ദുബായിൽ കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ താഴാനും ഉയർന്നത് 31 ഡി ഗ്രി സെൽഷ്യസ് വരെ എത്താനുമാണ് സാധ്യത. അബുദാബിയിൽ 22ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. രാജ്യത്തെ ചില ഭാഗങ്ങളിൽ പരമാവധി 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്.

കാറ്റ് വടക്കുകിഴക്കൻ മുതൽ തെക്കുകിഴക്കൻ ദിശകളിൽനിന്നും മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വിശും. ചില സമയങ്ങളിൽ കാറ്റിൻറെ വേഗം 40 കിലോമീറ്റർ വരെ ഉയർന്ന് പൊടിക്കാറ്റിനും കാരണമാകാം.അറേബ്യൻ ഗൾഫ് മേഖലയിൽ കടൽ ചിലപ്പോൾ കാറ്റിനൊപ്പം പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടൽയിൽ സാധാരണയായി നേരിയതോ മിതമായതോ ആയ കടൽ നിലയാകും അനുഭവപ്പെടുക.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പു കൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Share news
error: Content is protected !!
Scroll to Top