
ലിസിയുമായി പിരിയാനിടയാക്കിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മുപ്പത്തിരണ്ട് വര്‍ഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരുതരം വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാന്‍ തീരുമാനിച്ചതെന്ന് അദേഹം തുറന്നുപറഞ്ഞിരിക്കുകയാണ്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് പരസ്പരം മിസ്സ് ചെയ്യുന്നു വെന്ന് മനസ്സിലായപ്പോഴാണ് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രയദര്‍ശന്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ലിസിയും പ്രിയദര്‍ശനും പത്ത് വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ ലിസിയുമായി വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയ കാര്യം അടുത്തിടെ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.
സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോര്‍ത്ത് എത്തിയ പടം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



