സ്വകാര്യ ബസ് പണിമുടക്ക് ഒക്ടോബര്‍ 31 ന്;ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 31 ന് സ്വകാര്യ ബസ് പണിമുടക്ക്.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണം. ദൂര പരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.

ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബസ് ഉടമ സംയുക്ത സമിതി. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top