
പാമ്പാടി : പാമ്പാടിയിൽ കുട്ടികളെ ബോണറ്റിലിരുത്തി അപകടകരമായ രീതിയിൽ കാർ ഓടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സാഹസികയാത്ര നടത്തിയ പാമ്പാടി ഇരട്ടകുളം ജ്യോതിഷിനെതിരെയാണ് പാമ്പാടി പൊലീസ് കേസെടുത്തത്.
പാമ്പാടി വട്ടുകളം റൂട്ടിൽ ഞായർ വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്.മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു ഈ ‘അഭ്യാസ പ്രകടനം’. തിരക്കേറിയ റോഡിൽ കുട്ടികൾ തെറിച്ചുവീഴാവുന്ന തരത്തിൽ കാർ ഓടിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




