തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാല്‍ പ്രവൃത്തി നിര്‍ത്തിവെച്ച പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ റീജണല്‍ സയന്‍സ് പാര്‍ക്ക് ആന്‍ഡ് പ്ലാനറ്റോറിയം പദ്ധതിയുടെ തുടര്‍പ്രര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കെ.പി.എ മജീദ് എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ നടപടികള്‍ വേഗത്തിലാക്കി സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തന്നെ തുടങ്ങാന്‍ കെ.എസ്.എസ്.ടി.എം ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പരപ്പനങ്ങാടി നഗരസഭയിലെ ഒരു സ്വപ്ന പദ്ധതിയാണ് സയന്‍സ് പാര്‍ക്ക്. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന സയന്‍സ് പാര്‍ക്ക് വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കണമെന്നും നഗരസഭാ ചെയര്‍മാന്‍ എ. ഉസ്മാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ അസീസ് കൂളത്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.കെ സിന്ധു, കെ.എസ്.എസ്.ടി.എം ഡയറക്ടര്‍ കെ. സോജു, മറ്റ് ഉദ്യോഗസ്ഥര്‍, സയന്‍സ് പാര്‍ക്ക് നിര്‍മ്മാണ ചുമതലകകളുള്ള പ്രതിനിധികള്‍, പരപ്പനങ്ങാടി നഗരസഭ സൂപ്രണ്ട് വേണു, പി.വി ഹാഫിസ് മുഹമ്മദ്, ടി.കെ നാസര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




