സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: ഒരാൾ പിടിയിൽ

കോട്ടക്കൽ : സമാന്തരടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്നിരുന്നയാൾ പിടിയിൽ. കോട്ടക്കൽ പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) യാണ് കോട്ടക്കൽ പൊലീസ് അറസ്റ്റുചെയ്തത്.

ഗൾഫിൽ നിന്നും മറ്റൊരു വ്യക്തിയുടെ സഹായത്തോടെ യന്ത്രങ്ങളും സിം ബോക്സുകളും എത്തിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടക്കൽ ടൗണിലെ വാടക കെട്ടിടം കേന്ദ്രീകരിച്ച് മൂന്നു മാസത്തോളമായി പ്രതി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവരുന്നു.

കോട്ടക്കൽ ഇൻസ് പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ മടിവാള പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാന കേസുണ്ട്. പ്രതിയ കോടതിയിൽ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top