പി.യശോദ ടീച്ചര്‍ പ്രഥമ വനിതാ മാധ്യമ പ്രവര്‍ത്തക പുരസ്‌കാരം നിലീന അത്തോളിക്ക്

പി.യശോദ ടീച്ചര്‍ പ്രഥമ വനിതാ മാധ്യമ പ്രവര്‍ത്തക പുരസ്‌കാരം നിലീന അത്തോളിക്ക്. യശോദ ടീച്ചര്‍ സ്മാരക സമിതിയും കേരള മഹിളാസംഘം കണ്ണൂര്‍ ജില്ലാ കമ്മറ്റിയുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലായ് 30 ന് 3 മണിക്ക് ചെറുകുന്ന് വെച്ച് നടക്കുന്ന യശോദ ടീച്ചര്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.

മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘സാക്ഷര കേരളത്തിലെ ഭര്‍തൃബലാല്‍സംഘങ്ങള്‍’ എന്ന ലേഖന പരമ്പരയാണ് നിലീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

രാംനാഥ് ഗോയങ്ക അവാര്‍ഡ്, സംസ്ഥാനസര്‍ക്കാരിന്റെ വിവേകാനന്ദപുരസ്‌ക്കാരും,
നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ ദേശീയ മാധ്യമപുരസ്‌കാരം,കേരള മീഡിയ അക്കാദമി അവാര്‍ഡ്, ലാഡ്‌ലി മീഡയ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ നിലീനക്ക് ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശികളായ നാരായണന്‍ അത്തോളിയുടെയും, ഷൈലജയുടെയും മകളാണ് നിലീന. ഗൗതമാണ് ഭര്‍ത്താവ്, നിതാര മകളാണ്.മാതൃഭൂമി ഓണ്‍ലൈനില്‍ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ് നിലീന അത്തോളി.

Share news
error: Content is protected !!
Scroll to Top